യൂത്ത് ഇന്ത്യ അബൂഹലീഫ ചര്‍ച്ച സംഗമം

ഇന്ത്യന്‍ സ്വാതന്ത്രസമരവും മുസ്‌ലിങ്ങളും എന്ന വിഷയത്തില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് അബുഹലീഫ യുണിറ്റ് ചര്‍ച്ച സംഗമം നടത്തി. വെള്ളിയാഴ്ച വൈകുന്നേരം 7.30 നു അബുഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ അബുഹലീഫ യുണിറ്റ് മെമ്പര്‍ സഫീര്‍ വി.എം വിഷയം അവതരിപ്പിച്ചു സംസാരിച്ചു.


തുടര്‍ന്ന് ഈ വര്‍ഷം മുതല്‍ ആരംഭിച്ച മിശ്കാത് കോഴ്‌സിനെ യൂത്ത് ഇന്ത്യ കേന്ദ്ര സെക്രട്ടറി മുഹമ്മദ് സല്‍മാന്‍ പരിചയപ്പെടുത്തി.


യൂത്ത് ഇന്ത്യ അബുഹലീഫ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി അബുഹലീഫ ഏരിയ പ്രസിഡന്റ് അബ്ദുല്‍ ബാസിത്, ഹാരിസ് ഇസ്മായില്‍, ഷെമീല്‍, അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Share this: