' മിശ്കാത്ത് ' യൂത്ത് ഇന്ത്യ പുതിയ കോഴ്‌സ് ആരംഭിച്ചു

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ' മിശ്കാത്ത് ' എന്ന പേരില്‍ യുവാക്കള്‍ക്ക് വേണ്ടി പുതിയ കോഴ്‌സ് ആരംഭിച്ചു. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് ഉസാമ അബ്ദുള്‍റസാഖ് കോഴ്‌സിന്റെ ഉല്‍ഘടന കര്‍മം നിര്‍വഹിച്ചു. ഖുര്‍ആന്‍ പഠനം, ഇസ്‌ലാമിലെ അടിസ്ഥാന വിഷയങ്ങള്‍, ചരിത്രം, ഹദീസ്, പ്രാര്‍ത്ഥനകള്‍ തുടങ്ങി വിവിധ അധ്യായങ്ങള്‍ ഉള്‍കൊള്ളുന്ന കോഴ്‌സ് യുവാക്കളില്‍ ഇസ്ലാമിക വിജ്ഞാനം വളര്‍ത്തുന്നതിനും, വ്യക്തിത്വ വികാസത്തിനും സഹായകരമാകുന്നതാണെന്നു കോഴ്‌സ് കണ്‍വീനര്‍ സിജില്‍ ഖാന്‍ പറഞ്ഞു.

 ജലീബ്, റിഗ്ഗയ്, നിസാല്‍, കനാരി, സാല്‍മിയ, അബുഹലീഫ, മംഗഫ്, ഫഹാഹീല്‍ തുടങ്ങി കുവൈത്തിലെ എട്ട് കേന്ദ്രങ്ങളില്‍ ആഴ്ച്ചയില്‍ ഒരു ദിവസം കോഴ്‌സ് നടക്കും. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫഹീം, വൈസ് പ്രസിഡന്റുമാര്‍ ഷാഫി കോയമ്മ, മെഹനാസ് മുസ്തഫ , എക്‌സിക്യൂട്ടീവ് അംഗം സലീജ് എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 65614613, 50985183 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this: