യൂത്ത് ഇന്ത്യ ഫര്‍വാനിയ ചര്‍ച്ച സംഗമം

യൂവാക്കളെ ചരിത്ര ബോധമുള്ളവരാക്കുന്നതോടൊപ്പം അഭിമാനബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് ഇന്ത്യ ഫര്‍വാനിയ 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും മുസ്ലിങ്ങളും' എന്ന വിഷയത്തില്‍ ചര്‍ച്ചസംഗമം സംഘടിപ്പിച്ചു.

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ വച്ചു  നടത്തിയ ചര്‍ച്ചാസംഗമത്തില്‍ അനീസ് അബ്ദുല്‍ സലാം മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിങ്ങളുടെ നിര്‍ണായക പങ്കിനെ പറ്റി ബോധവത്കരിക്കുകയും, മതസൗഹാര്‍ദത്തിന്റെ പ്രാധാന്യം ഇപ്പൊ നിലവിലുള്ള സാഹചര്യത്തില്‍ എത്ര അത്യാവശ്യമാണെന്ന് അദ്ധേഹം ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.

മുഖ്‌സിത്തിന്റെ ഖിറാഅത്തോടുകൂടി കൂടി ആരംഭിച്ച യോഗം കാനാരി യൂണിറ്റ് പ്രസിഡന്റ് റസാഖ് ആമുഖം അവതരിപ്പിച്ചു. റാഹിദ് മുഹമ്മദ്, ജവാദ് മുഹമ്മദ്, ഷാഫി കോയമ്മ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്  സംസാരിച്ചു. അഷ്‌റഫ്. യു പരിപാടിക്ക് ആശംസ പറഞ്ഞു. നിസാല്‍ യൂണിറ്റ് പ്രസിഡന്റ് അന്‍വര്‍ ഇസ്മയിലിന്റെ സമാപനത്തോടുകൂടി യോഗം അവസാനിച്ചു.

Share this: