യൂത്ത് ഇന്ത്യ റീഡിങ്ങ് ചലഞ്ച്

കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് കലാ സാംസ്കാരിക വകുപ്പിന് കീഴില്‍ 'വണ്‍ ഡേ വണ്‍ പേജ്' എന്ന തലക്കെട്ടില്‍ യുവാക്കള്‍ക്കിടയില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന റീഡിങ്ങ് ചലഞ്ച് കാമ്പയിന് തുടക്കം കുറിച്ചു. കര്‍ഫ്യൂ, ലോക് ഡൗണ്‍ തുടങ്ങി നിലവിലുള്ള സാഹചര്യത്തില്‍ കൂടുതലായി ലഭിച്ച് കൊണ്ടിരിക്കുന്ന ഒഴിവ് സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നന്നതിന് യുവാക്കളെ വായനയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
സൂം ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ നടന്ന കാമ്പയിന് ഉല്‍ഘാടനം കേരള ഇസ്ലാമിക് ഗ്രൂപ്പ് (KIG) പ്രസിഡന്റും, യൂത്ത് ഇന്ത്യാ രക്ഷാധികാരിയുമായ ഫൈസല്‍ മഞ്ചേരി നിര്‍വ്വഹിച്ചു. യുവാക്കള്‍ ഗൗരവപൂര്‍ണ്ണമായ വായനയിലേക്ക് കടന്ന് വരണമെന്നും, ആത്മാവിന്റെ വളര്‍ച്ചക്കും വികാസത്തിനും വായനയും അറിവും അത്യാവശ്യമാണന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ഉസാമ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫഹീം, കാമ്പയിന് കണ്‍വീനര്‍ ഷാഫി കോയമ്മ, മുഹമ്മദ് സല്മാന്, ഹഷീബ് എന്നിവര്‍ നേതൃത്വം നല്കി.