യൂത്ത് ഇന്ത്യ കുവൈത്ത് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തി

കുവൈത്ത് സിറ്റി : കുവൈറ്റില്‍ നിലനില്‍ക്കുന്ന ലോക്ഡൗണ്‍ , കര്‍ഫ്യൂ തുടങ്ങിയ സാഹചര്യങ്ങള്‍ സൃഷ്ടിച്ച മുഷിപ്പില്നിന്നു ആളുകള്‍ക്ക് മാനസികോല്ലാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ ' കോവിഡ് കാലത്തേ മുഷിപ്പില്നിന്നൊരല്പം സന്തോഷം ' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് പാചകം, പാട്ട്, പുഷ്അപ് തുടങ്ങിയവയില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. യൂത്ത്, ജന്‍സ് വിഭാഗങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ നിരവധി പേര് പങ്കെടുത്തു.
പാചക മത്സരത്തില്‍ യൂത്ത് വിഭാഗത്തില്‍ അജ്മല്‍, സദറുദ്ധീന്‍, അഖീല്‍ എന്നിവരും ജെന്റ്സ് വിഭാഗത്തില്‍ സാജിദ് എ സി, ഷംസീര്‍, ഫൈസല്‍ ബാബു എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിച്ചു. പാട്ട് മത്സരത്തില്‍ യൂത്ത് വിഭാഗത്തില്‍ മുഖസിത് ടി, മുഹമ്മദ് യാസിര്‍, നദീര്‍ തൈലക്കണ്ടി എന്നിവരും ജെന്റ്സ് വിഭാഗത്തില്‍ ഫൈസല്‍ ബാബു, ഷാജഹാന്, ഖലീല്‍ എം എ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ അയ്മന് അഫ്സല്, ഹിലാല്‍ സലിം, ആമിന നാസര്‍ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പുഷ് അപ്പ് മത്സരത്തില്‍ ജെന്റ്സ് വിഭാഗത്തില്‍ മുബാറക്, സാജിദ് എ സി, അബ്ദുല്‍ നഈം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോള്‍ യൂത്ത് വിഭാഗത്തില്‍ ദില്‍ഷാദ് അബൂബക്കര്‍, ഖാന് മൈതീന്‍, മുഹമ്മദ് യാസിര്‍, മുനീര്‍ താഹ, മുഖസിത് ടി, ഷംനാദ് എന്നിവര്‍ വിജയികളായി.
യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗങ്ങളായ നിയാസ്, ഹശീബ്, ഫവാസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.