യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സ് ; ഫഹാഹീല്‍ സോണ്‍ ജേതാക്കള്‍

'കായിക  ശേഷി മാനവ നന്മക്ക്' എന്ന സന്ദേശവുമായി  യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപിച്ച  ഷിഫാ അല്‍ ജസീറ അല്‍ നാഹില്‍ പ്രവാസി സ്‌പോര്‍ട്‌സില്‍ നിലവിലെ ചാമ്പ്യാന്മാരായ അബ്ബാസിയയെ പിന്നിലാക്കി ഫഹാഹീല്‍ സോണ്‍ ജേതാക്കളായി. വൈകീട്ട് 6 മണി വരെ നീണ്ട ആവേശോജ്വലമായ മത്സരങ്ങള്‍ക്കൊടുവില്‍ 128 പോയിന്റ് നേടിയാണ്  ഫഹാഹീല്‍ വിന്നേഴ്‌സ്  ട്രോഫി സ്വന്തമാക്കിയത്. 119 പോയിന്റ് നേടി അബ്ബാസിയ റണ്ണേഴ്‌സ് അപ്പ് കിരീടവും ,116 പോയിന്റുമായി ഫര്‍വാനിയ ,91 പോയിന്റോടെ സാല്‍മിയ എന്നീ സോണുകള്‍  മൂന്ന്, നാല് സ്ഥാനങ്ങളും കരസ്ഥമാക്കി. വെള്ളിയാഴ്ച്ച രാവിലെ 8 നു കൈഫാന്‍ അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തില്‍ 4 സോണുകളുടെ വര്‍ണശബളമായ മാര്‍ച്ച്പാസ്‌റ്റോടെ ആരംഭിച്ച പരിപാടി ഐ.പി.സി മുദീര്‍ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍ ദുഐജ് ഉദഘാടനം ചെയ്തു .മാര്‍ച്ച് പാസ്റ്റിനു സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഹഫീസ് നേതൃത്വം നല്‍കി. യൂത്ത് ഇന്ത്യ പ്രസിഡണ്ട് നജീബ് സി.കെ, കെ.ഐ.ജി ജന.സെക്രട്ടറി ശരീഫ് പി.ടി എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു.  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വിവിധ കാറ്റഗറിയില്‍ 45 ഇന  മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി ഹാതിം സമാന്‍ ഫര്‍വാനിയ (കിഡ്‌സ് ), ആദീല്‍ അബ്ദുല്‍ റഹ്മാന്‍ ഫര്‍വാനിയ (ജൂനി.കിഡ്‌സ്), അയാസ് ഫര്‍വാനിയ (സിനി.കിഡ്‌സ് ബോയ്‌സ്), സുലൈഖ ശസ സാല്‍മിയ , നൂഹ ഫഹാഹീല്‍, റിക്‌സ മറിയം ഫര്‍വാനിയ (സീനി.കിഡ്‌സ് ഗേള്‍സ്), ഷായെന്‍ ഫഹാഹീല്‍(സബ്.ജൂനി.ബോയ്‌സ് ) , ഫെറിക് ജിയോ സാല്‍മിയ (ജൂനി.ബോയ്‌സ്) ആന്‍സണ്‍ റെജി അബ്ബാസിയ (സീനിയര്‍ ), ഇവിന്‍ ടോം മാത്യു ഫര്‍വാനിയ (സൂപ്പര്‍ സീനിയര്‍) , തോമസ് ഫഹാഹീല്‍ (വെറ്ററന്‍സ് ), ഹാരിസ് ഫഹാഹീല്‍, ഹസീബ് ഫഹാഹീല്‍ (യൂത്ത് ) ,എന്നിവരെ തിരഞ്ഞെടുത്തു. ആവേശോജ്വലമായ വടം വലി മത്സരത്തില്‍ ഫര്‍വാനിയ ,അബ്ബാസിയ,സാല്‍മിയ സോണുകള്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് 

സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മാര്‍ച്ചപാസ്റ്റില്‍ സാല്‍മിയ ഒന്നാം സ്ഥാനവും ഫഹാഹീല്‍ രണ്ടാം സ്ഥാനവും നേടി. കെ.ഐ.ജി.കേന്ദ്ര പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരി, സി.കെ.നജീബ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഫഹാഹീല്‍,ഹാര്‍വാനിയ, സാല്‍മിയ, അബ്ബാസിയ   സോണുകളില്‍ നിന്നും ആയിരത്തോളം മലയാളികളാണ് സ്‌റ്റേഡിയത്തില്‍ എത്തിച്ചെര്‍ന്നത്. കുവൈറ്റിലെ കായിക അധ്യാപകരായ  ജോസ്, സുരേഷ് , ജഗത് ജോഷി, ശ്യാം, ഇര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ സാജിദ് .എ സി, അന്‍വര്‍ ഷാജി, ഫസല്‍ ഹഖ്, വാഹിദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍, ലായിക്, ശറഫുദ്ധീന്‍ എസ്എപി, നിഹാദ് നൈസാം, റഫീഖ് ബാബു, സിറാജ് സ്രാമ്പിക്കല്‍, ഷാഫി.പി.ടി, സലാഹുദ്ധീന്‍, മുനീര്‍ മഠത്തില്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഉദ്ഘാടന സെഷനില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് പ്രസിഡന്റ് നജീബ് സി.കെ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജന.സെക്രട്ടറി ശരീഫ് പി.ടി, മുഹമ്മദ് അലി മസ്ജിദുല്‍ കബീര്‍, ഷിഫാ അല്‍ ജസീറ ഫര്‍വാനിയ ജനറല്‍ മാനേജര്‍ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് ഇന്ത്യ വൈസ്  പ്രസിഡന്റ്മാരായ  അബ്ദുല്‍ ബാസിത് സ്വാഗതവും, മുഹമ്മദ് ഹാറൂണ്‍ നന്ദിയും പറഞ്ഞു. ഷിഫാ അല്‍ ജസീറ മാര്‍ക്കറ്റിംഗ് മാനേജര്‍ മുന, കെ.ഐ .ജി വെസ്റ്റ് മേഖല പ്രസിഡണ്ട് ഫിറോസ് ഹമീദ്, വെല്‍ഫെയര്‍ കേരള കുവൈറ്റ്  പ്രസിഡണ്ട് ഖലീലുറഹ്മാന്‍ , റജബ് കാര്‍ഗോ മാനേജര്‍ ബഷീര്‍, യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി കോയമ്മ, കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം അബ്ദുല്‍ റസാഖ് നദ്‌വി എന്നിവര്‍ സംബന്ധിച്ചു.


Share this: