About Us

യൗവനത്തിന്റെ മൂര്‍ധന്യത്തില്‍ പ്രവാസം അനുഷ്ഠിക്കുന്ന കുവൈത്തിലെ യുവജനങ്ങള്‍ക്ക് സാമൂഹിക സേവനത്തിന്റെ പാത വെട്ടിത്തുറന്ന് വെക്കുകയാണ് യൂത്ത് ഇന്ത്യ കുവൈത്ത്. പ്രവാസത്തെ സര്‍ഗാത്മകമായി സമീപിച്ച്, യൗവനത്തിന്റെ ഉശിരിനെ തനിക്കും സമൂഹത്തിനും ഒരു പോലെ ഉപയോഗപ്രദമാക്കാനാണ് യൂത്ത് ഇന്ത്യ ആഗ്രഹിക്കുന്നത്.

സ്വന്തത്തിന്റെ ധാര്‍മ്മികവും വൈജ്ഞാനികവുമായ വളര്‍ച്ച ഒരു ഭാഗത്തും, സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മറുവശത്തും, യൗവനത്തെ ചടഞ്ഞുകൂടലായി കാണുന്ന യുവാക്കള്‍ക്ക് കലാകായിക വേദികളൊരുക്കിക്കൊണ്ട് വേറൊരു വശത്തും യൂത്ത് ഇന്ത്യ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുകയാണ്.