യൂത്ത് ഇന്ത്യ കുവൈത്ത് സംഘടനാ ക്യാമ്പയിനിന് തുടക്കം കുറിച്ചു

കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യ കുവൈത്തിന് കീഴിൽ യുവാക്കൾക്കായി 'ഇസ്‌ലാം, യുവത്വം, സേവനം' എന്ന തലക്കെട്ടിൽ 40 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന് തുടക്കം കുറിച്ചു. യുവാക്കളിൽ വ്യക്തിത്വ വികാസത്തോടൊപ്പം ശാരീരിക മാനസികാരോഗ്യവും കൂടി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കാമ്പയിനിൽ പ്രത്യേക ലീഡർഷിപ്പ് ട്രെയിനിങ്ങുകൾക്ക് പുറമെ ഇന്റർ യൂണിറ്റ് കായിക മത്സരങ്ങൾ, യൂത്ത് പിക്‌നിക്ക്, ഡെസേർട് കിറ്റ് വിതരണം, നിശാ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾ നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് ഇന്ത്യ സാനിധ്യമില്ലാത്ത പുതിയ ഇടങ്ങളിലേക്ക് കടന്നുചെല്ലുകയും അവിടങ്ങളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കുകയും ചെയ്യും.

 

യൂത്ത് ഇന്ത്യ രക്ഷാധികാരിയും കേരള ഇസ്‌ലാമിക് ഗ്രൂപ്പ് പ്രസിഡന്റുമായ ജനാബ് ശരീഫ് പി ടി ക്യാമ്പയിൻ ഉത്ഘാടനം നിർവഹിച്ചു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് സിജിൽ ഖാൻ, ജനറൽ സെക്രട്ടറി ഹശീബ് എന്നിവർ സംസാരിച്ചു.

Share this: