യൂത്ത് ഇന്ത്യ കുവൈത്ത് യൂത്ത് ഇഫ്താർ സംഘടിപ്പിച്ചു.

ജീവിതത്തിലേക്ക് കടന്നുകൂടിയ അരുതായ്മകളെ പറിച്ചെറിയാനും സംഭവിച്ചുപോയ തെറ്റിന് ദൈവത്തിന്റെ മുന്നിൽ പശ്ചാത്തപിക്കാനുമുള്ള സുവർണാവസരമാണ് റമദാൻ എന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി ഇസ്മായിൽ. മസ്ജിദ് ഷൈമ അൽ ജാബിർ, അർദിയയിൽ നടത്തിയ ഇഫ്താറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കെ ഐ ജി പ്രസിഡന്റ് ശരീഫ് പി ടി ഉദ്ഘാടനം നിർവഹിച്ച ഇഫ്താറിൽ യൂത്ത് ഇന്ത്യ കുവൈത്ത്‌ പ്രസിഡന്റ് സിജിൽ ഖാൻ ആധ്യക്ഷത വഹിച്ചു. 

 

റയ്യാൻ ഖലീലിന്റെ ഖിറാഅത്തോടെ അരംഭിച്ച ഇഫ്‌താറിൽ ജനൽ സെക്രടറി അഖീൽ ഇസ്ഹാഖ്  സ്വാഗതം പറഞ്ഞു. കെ ഐ ജി ജനറൽ സെക്രടറി ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ കുവൈത്ത് വൈസ്‌ പ്രസിഡന്റ് സൽമാൻ, ട്രഷറർ ഹശീബ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കുവൈത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി നാന്നൂറിൽപരം യുവാക്കൾ പങ്കെടുത്തു. കൺവീനർ യാസിർ പരിപാടികൾക്ക് നേതൃത്വം നൽകി

Share this: